A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

Kerala State Government Ayurveda Medical Officer's association | Physician Special Edition Details
Home Physician Special Edition
Physician Special Edition

ഫിസിഷ്യന്‍ വിശേഷാല്‍ പതിപ്പുകള്‍


                ഫിസിഷ്യന്‍ മാസികയുടെ  പ്രസിദ്ധീകരണം പോലെ  തന്നെ വിശേഷാല്‍ പതിപ്പിന്റെ  പ്രസിദ്ധീകരണവും  സാഹസികമായ ഒരു എടുത്തു ചാട്ടമായിരുന്നു. അഭമ്യമായ  ഇച്ഛാ ശക്തിയും  അണികളിലുള്ള  വിശ്വാസവും  ലക്ഷ്യപ്രാപ്തിക്കായി ക്ളേശം സഹിക്കുന്നതിനുമുള്ള  ത്യാഗ സന്നദ്ധതയും  മാത്രമായിരുന്നു കൈമുതല്‍.

                 കെട്ടിലും മട്ടിലും  ഉള്ളടക്കത്തിലും ഒന്നിനൊന്ന്  മെച്ചപ്പെട്ട ഒന്‍പത്  വിശേഷാല്‍ പതിപ്പുകളും  ആയുര്‍വേദ ലോകത്തിന്റെ  മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമായി. ആദ്യത്തെ  വിശേഷാല്‍ പതിപ്പിന്റെ  പ്രസിദ്ധീകരണോല്‍ഘാടനം 1981 ല്‍ എറണാകുളം  ഭാരത് ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തില്‍ നടന്ന അസ്സോസിയേഷന്റെ  പതിമൂന്നാം സംസ്ഥാന സമ്മേളനത്തില്‍ വെച്ച്  ആയുര്‍വേദ ഡയറക്ടര്‍ ഡോ.എം.എസ്സ്. ശങ്കരനാരായണന്‍ കൊച്ചിന്‍ മേയര്‍ ശ്രീ. കെ.ഇ നാരായണന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. ആ വിശേഷാല്‍ പതിപ്പില്‍ അര്‍ശ്ശോരോഗത്തെ ക്കുറിച്ചു സമഗ്രമായ ഒരു സിമ്പോസിയവും പഠനാര്‍ഹങ്ങളായ  കേസ്സ് റിപ്പോര്‍ട്ടുകളുള്‍പ്പെടെ 45 ലേഖനങ്ങളും ഉള്‍ക്കൊള്ളുന്നു. ഡമ്മി 1/4 സൈസില്‍ 210 പേജുകള്‍ ഉണ്ടായിരുന്നു.

                രണ്ടാമത്തെ വിശേഷാല്‍ പതിപ്പിന്റെ  പ്രസിദ്ധീകരണോല്‍ഘാടനം 1982 ല്‍ തൃശ്ശൂര്‍ ബിനി ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തില്‍ നടന്ന അസ്സോസ്സിയേഷന്റെ  പതിനാലാം സംസ്ഥാന സമ്മേളനത്തില്‍ വെച്ച് ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. ആര്‍. സുന്ദരേശന്‍ നായരാണ്  നിര്‍വ്വഹിച്ചത്.  ഈ വിശേഷാല്‍ പതിപ്പിലെ സിമ്പോസിയം  ആമവാതം  ആയിരുന്നു. 212 പേജുകളും  53 ലേഖനങ്ങളും ഈ വിശേഷാല്‍ പതിപ്പിലുണ്ട്.

                 മൂന്നാമത്തെ  വിശേഷാല്‍ പതിപ്പിന്റെ  പ്രസിദ്ധീകരണോദ്ഘാടനം  1984 ല്‍  കണ്ണൂര്‍ സഫയര്‍ ടൂറിസ്റ്റ്  ഹോം ആഡിറ്റോറിയത്തില്‍ വെച്ച് നടന്ന അസ്സോസിയേഷന്റെ  പതിനഞ്ചാം  സംസ്ഥാന സമ്മേളനത്തില്‍  ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന ശ്രീ. എന്‍.കെ.ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഈ വിശേഷാല്‍  പതിപ്പിലെ സിമ്പോസിയം തമകശ്വാസം ആയിരുന്നു. 55 ലേഖനങ്ങള്‍ക്കുള്ള ഈ പതിപ്പില്‍ 292 പേജുകളുണ്ട്.

                നാലാമത്തെ  വിശേഷാല്‍ പതിപ്പിലെ സിമ്പോസിയം  പ്രമേഹം  ആയിരുന്നു. 266 പേജുകളും 51 ലേഖനങ്ങളും  ഉള്‍ക്കൊള്ളുന്ന  ഈ വിശേഷാല്‍ പതിപ്പിന്റെ  പ്രസിദ്ധീകരണോദ്ഘാടനം  1985 ല്‍ എറണാകുളം  മാതാ ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തില്‍  നടന്ന അസ്സോസിയേഷന്റെ  പതിനാറാം സംസ്ഥാന സമ്മേളനത്തില്‍ വെച്ച്  ആയുര്‍വേദ ഡയറക്ടര്‍  ഡോ. സി.എ.രാമന്‍  നിര്‍വ്വഹിച്ചു.

                അഞ്ചാമത്തെ വിശേഷാല്‍ പതിപ്പിന്റെ  പ്രസിദ്ധീകരണോദ്ഘാടനം 1987 ല്‍  തിരുവനന്തപുരത്ത് ബാങ്ക് എംപ്ളോയീസ് യൂണിയന്‍ ആഡിറ്റോറിയത്തില്‍  നടന്ന അസ്സോസ്സിയേഷന്റെ  പതിനേഴാം സംസ്ഥാന സമ്മേളനത്തില്‍ വെച്ച്  തിരുവനന്തപുരം  ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലായിരുന്ന ഡോ.ബി. വിജയലക്ഷ്മി  അമ്മയാണ് നിര്‍വ്വഹിച്ചത്.  ഈ വിശേഷാല്‍ പതിപ്പില്‍ അതിസാരത്തെക്കുറിച്ച് ഒരു സിമ്പോസിയവും  എയ്ഡ്സിനെക്കുറിച്ച്  ഒരു സിമ്പോസിയവും അന്‍പത് ലേഖനങ്ങളും 362 പേജുകളുണ്ട്.

                 ആറാമത്തെ വിശേഷാല്‍ പതിപ്പിന്റെ പ്രസിദ്ധീകരണോദ്ഘാടനം 1991 ല്‍ തൃശ്ശൂര്‍ റീജിയണല്‍ തീയേറ്ററില്‍ നടന്ന അസ്സോസ്സിയേഷന്റെ  പത്തൊന്‍പതാം സംസ്ഥാന സമ്മേളനത്തില്‍ വെച്ച്  ആരോഗ്യ വകുപ്പ്  മന്ത്രിയായിരുന്ന ശ്രീ.  എ.സി.ഷണ്‍മുഖദാസ് നിര്‍വ്വഹിച്ചു. കാസരോഗ ത്തെക്കുറിച്ചുള്ള സിമ്പോസിയവും  അന്‍പത്   ലേഖനങ്ങളും 344 പേജുകളും  ഈ വിശേഷാല്‍ പതിപ്പിലുണ്ട്.

                ഏഴാമത്തെ വിശേഷാല്‍ പതിപ്പിന്റെ  പ്രസിദ്ധീകരണോദ്ഘാടനം 1993 ല്‍  എറണാകുളം  ആശിര്‍ഭവനില്‍ നടന്ന അസ്സോസിയേഷന്റെ  ഇരുപതാം സംസ്ഥാന സമ്മേളനത്തില്‍ വെച്ച്  നിയമ സഭാ സ്പീക്കറായിരുന്ന ശ്രീ.പി. പി. തങ്കച്ചന്‍ അഡീഷണല്‍ അഡ്വക്കേറ്റ്  ജനറലായിരുന്ന  ശ്രീ.സിറിയക്  ജോസഫിന്  നല്‍കി നിര്‍വ്വഹിച്ചു.  (അന്ന് വിശേഷാല്‍ പതിപ്പ് ഏറ്റുവാങ്ങി  ആശംസകള്‍ അര്‍പ്പിച്ച്  ഫിസിഷ്യനെ  അനുഗ്രഹിച്ച പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിലെ ബഹുമാനപ്പെട്ട ജഡ്ജിയാണ്.)  വാതരക്തത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു സിമ്പോസിയവും അന്‍പത്തി എട്ട് ലേഖനങ്ങളും 420 പേജുകളും ഈ വിശേഷാല്‍ പതിപ്പിലുണ്ട്.

                എട്ടാമത്തെ  വിശേഷാല്‍ പതിപ്പിന്റെ പ്രസിദ്ധീകരണോദ്ഘാടനം 1998  ല്‍ മലപ്പുറം  ജില്ലയിലെ തിരൂര്‍  ട്രസ്റ്റ് പ്ളാസ്സാ ആഡിറ്റോറിയത്തില്‍ നടന്ന അസ്സോസിയേഷന്റെ ഇരുപത്തിമൂന്നാം സംസ്ഥാന സമ്മേളനത്തില്‍ വെച്ച് പത്മശ്രീ. ഡോ.പി.കെ. വാര്യര്‍ നിര്‍വ്വഹിച്ചു. ഫിസിഷ്യന്റെ  രജത ജൂബിലിപ്പതിപ്പെന്ന സവിശേഷ പ്രാധാന്യം  ഈ വിശേഷാല്‍ പതിപ്പിനുണ്ട്. പക്ഷാഘാതത്തെക്കുറിച്ചു സമഗ്രമായ  സിമ്പോസിയവും അറുപത് ലേഖനങ്ങളും  530 പേജുകളുമുള്ള  ഈ വിശേഷാല്‍ പതിപ്പ്  അക്ഷരാര്‍ത്ഥത്തില്‍ ഒരു സുഹൃത്തായ  പ്രസിദ്ധീകരണമാണ്.

                 ഒമ്പതാമത്തെ വിശേഷാല്‍ പതിപ്പിന്റെ  പ്രസിദ്ധീകരണോദ്ഘാടനം 2008 ല്‍ കോഴിക്കോട് ............................................................ഓഡിറ്റോറിയത്തില്‍ നടന്ന അസ്സോസിയേഷന്റെ  മുപ്പതാം  സംസ്ഥാന സമ്മേളനത്തില്‍ വെച്ച്  വനം വകുപ്പ് മന്ത്രി ശ്രീ. ബിനോയ് വിശ്വം നിര്‍വ്വഹിച്ചു. കേരള സ്റ്റേറ്റ്  ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ്  അസ്സോസ്സിയേഷന്റെ  സുവര്‍ണ്ണ ജൂബിലിപ്പതിപ്പെന്ന അപൂര്‍വ്വ പ്രാധാന്യം  ഈ വിശേഷാല്‍ പതിപ്പിനുണ്ട്. ഈ രോഗത്തെക്കുറിച്ച് സമഗ്രമായ സിമ്പോസിയവും നാല്‍പ്പത്തി ഒമ്പത് ലേഖനങ്ങളും 424 പേജുകളും ഈ വിശേഷാല്‍ പതിപ്പിനുണ്ട്.  

                ഫിസിഷ്യന്റെ  ആറാമത്തെ വിശേഷാല്‍ പതിപ്പ് ഫിസിഷ്യന്റെ ഉത്തമ സൃഹൃത്തും രണ്ട് ദശാംബ്ദക്കാലം മുഴുവന്‍ ഫിസിഷ്യന്റെ  താളുകളിലും വായനക്കാരുടെ മനസ്സുകളിലും  നിറഞ്ഞുനിന്നിരുന്ന അകാലത്തില്‍ അന്തരിച്ച ഡോ.ആര്‍.വാസുദേവന്‍ നായരുടേയും  ഏഴാമത്തെ  വിശേഷാല്‍ പതിപ്പ് അസ്സോസ്സിയേഷന്റെ  ആത്മാവിന്റെ  അവിഭാജ്യ ഭാഗമായിരുന്ന  ഡോ.എം.മാധവന്റേയും  ഒന്‍പതാമത്തെ വിശേഷാല്‍  പതിപ്പ്  അര്‍പ്പണ ബോധത്തോടെ  അസ്സോസിയേഷന്  അനിഷേധ്യ നേതൃത്വം വഹിച്ചിരുന്ന  മുന്‍സംസ്ഥാന  പ്രസിഡന്റായിരുന്ന  ഡോ.തൊടിയൂര്‍ ശാര്‍ങ്ധരന്റേയും പാവന സ്മരണയ്ക്കാണ് സമര്‍പ്പിച്ചിട്ടുള്ളത്. കേരളത്തിലെ  പ്രഗത്ഭരായ  ആയുര്‍വേദ പഢിതന്മാരും  ചികിത്സകരുമെല്ലാം  ഫിസിഷ്യന്റെ വിശേഷാല്‍ പതിപ്പുകളില്‍ അണി നിരന്നിട്ടുണ്ട്.

 

ഫിസിഷ്യന്‍ വിശേഷാല്‍ പതിപ്പുകളുടെ ചീഫ് എഡിറ്റര്‍മാ൪ര്‍

                                                (1)          1980                       -              ഡോ.കെ.സുരേന്ദ്രന്‍ നായര്‍

                                                (2)          1982                       -              ഡോ.മറ്റക്കര രാമചന്ദ്രന്‍ നായര്‍

                                                (3)          1984                       -              ഡോ.കെ.സുരേന്ദ്രന്‍ നായര്‍

                                                (4)          1986                       -              ഡോ.മറ്റക്കര രാമചന്ദ്രന്‍ നായര്‍

                                                (5)          1987                       -              ഡോ.കെ.സുരേന്ദ്രന്‍ നായര്‍

                                                (6)          1991                       -             

                                                (7)          1993                       -             

                                                (8)          1997                       -              ഡോ.എം.പി.മിത്ര

                                                (9)          2008                       -              ഡോ.കെ.എം.മാധവന്‍

 

If you are unable to read this please clink this link to download PDF document

2017-09-14
ORDER
2017-02-20
10 E
2017-01-13
Property Statement
2017-01-13
CR GAZ
GOLDEN JUBILEE
State Conference
18, 19, 20 July 2008
Hotel Span, Kozhikode