A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

Kerala State Government Ayurveda Medical Officer's association | Physician monthly Edition
Home Physician Monthly Edition
Physician Monthly Edition

ഫിസിഷ്യന്‍ ആയുര്‍വ്വേദ മാസിക

 

                കേരള സ്റ്റേറ്റ് ഗവ: ആയുര്‍വേദമെഡിക്കല്‍ ഓഫീസേഴ്സ് അസ്സോസിയേഷന്റെ മുഖപത്രമായി ഫിസിഷ്യന്‍ ആയുര്‍വ്വേദമാസിക 1971 ജനുവരിയില്‍ പ്രസിദ്ധീകരണം ആരംഭിച്ചു.  പതിനായിരക്കണക്കിനു അംഗസംഖ്യയും സാമ്പത്തിക സുസ്ഥിരതയുമുള്ള പൊതുസംഘടനകള്‍പോലും സ്വന്തമായി ഒരു മുഖപത്രം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകപോലും ചെയ്യാതിരുന്ന ആ കാലഘട്ടത്തില്‍ വളരെയേറെ ദീര്‍ഘവീക്ഷണത്തോടെ, അതിലേറെ സാഹസികതയോടെ അതിലുപരി അര്‍പ്പണബോധത്തോടെ അന്ന് മുന്നൂറില്‍ താഴെ മാത്രം അംഗസംഖ്യ ഉണ്ടായിരുന്ന അസ്സോസിയേഷന് ഒരു സ്വന്തം പ്രസിദ്ധീകരണം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞത് ഇന്നും ഒരു അത്ഭുതമാണ്.  ഫിസിഷ്യന്‍ ആയുര്‍വ്വേദ മാസികയുടെ ഔപചാരികമായ പ്രസിദ്ധീകരണോല്‍ഘാടനം 1971 ഫെബ്രുവരി 21-ാം തീയതി അസ്സോസിയേഷന്റെ ആറാം സംസ്ഥാനസമ്മേളനത്തില്‍വച്ച് ആയുര്‍വ്വേദാചാര്യ ശ്രീ.വി.ഭാര്‍ഗ്ഗവന്‍ വൈദ്യന്‍ നിര്‍വ്വഹിച്ചു.

 

                അസ്സോസിയേഷന്റെ മുഖപത്രം എന്നതിലുപരി ആയുര്‍വ്വേദത്തിന്റെ സിദ്ധിയും സാദ്ധ്യതകളും വിളിച്ചറിയിക്കുന്ന, ക്ളിനിക്കല്‍ റിസര്‍ച്ചിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കേസ്സ് റിപ്പോര്‍ട്ടുകള്‍ ഉള്‍ക്കൊള്ളുന്ന പ്രസിദ്ധീകരണമാണിത്.  ബാലാരിഷ്ടതകള്‍ അതിജീവിച്ച് രജതജൂബിലി ആഘോഷിക്കുവാന്‍ ഭാഗ്യം സിദ്ധിച്ച കേരളത്തിലെ ആഭിമുഖ്യത്തെ ആനുകൂലിക ആയുര്‍വ്വേദ പ്രസിദ്ധീകരണമെന്ന ബഹുമതി ഫിസിഷ്യന് മാത്രമുള്ളതാണ്.

 

                ഫിസിഷ്യന്റെ രജതജൂബിലി ആഘോഷം 1996 ഒക്ടോബര്‍ 19-ാം തീയതി കോട്ടയം ദര്‍ശന ആഡിറ്റോറിയത്തില്‍വച്ചു ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ.എ.സി.ഷണ്‍മുഖദാസ് നിര്‍വ്വഹിച്ചു.  മനോരമ ചീഫ് എഡിറ്റര്‍ ശ്രീ.കെ.എം.മാത്യു ഫിസിഷ്യന്റെ സ്ഥാപക എഡിറ്റര്‍ ഡോ:എസ്സ്.നാണപ്പന്‍, ദീര്‍ഘകാലം എഡിറ്ററായിരുന്ന ഡോ.മറ്റക്കര രാമചന്ദ്രന്‍നായര്‍, പ്രസിദ്ധീകരണരംഗത്ത് നാഴികക്കല്ലായ ഫിസിഷ്യന്‍ വിശേഷാല്‍പ്പതിപ്പുകളുടെ ചീഫ് എഡിറ്റര്‍ ഡോ:കെ.സുരേന്ദ്രന്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.  ഫിസിഷ്യനില്‍ ഏറ്റവും കൂടുതല്‍ ലേഖനം എഴുതിയ ശ്രീ.കെ.രാഘവന്‍ തിരുമുല്‍പ്പാടിനെ മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ:വി.എന്‍.രാജശേഖരന്‍പിള്ള പൊന്നാടയണിയിച്ച് പുരസ്കാരം നല്‍കി ആദരിച്ചു.  മംഗളം ജനറല്‍ എഡിറ്റര്‍ ശ്രീ.കെ.എം.റോയി, പ്രൊ: അമ്പലപ്പുഴ രാമവര്‍മ്മ, ശ്രീ.വേളൂര്‍ കൃഷ്ണന്‍കുട്ടി, അസ്സോസിയേഷന്റെ മുന്‍പ്രസിഡന്റുമാരായ ഡോ: തൊടിയൂര്‍ ശാര്‍ങ്ഗധരന്‍, ഡോ: പി.കെ.ജയപ്രകാശന്‍ ആയുര്‍വേദ ചന്ദ്രിക എഡിറ്റര്‍ ഡോ: എം.എന്‍.ശശിധരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 

                പ്രസിദ്ധീകരണരംഗത്ത് 41 വര്‍ഷം പിന്നിടുന്ന ഫിസിഷ്യന്‍ ആയുര്‍വ്വേദമാസിക ഇന്ന് കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ഏറ്റവും കൂടുതല്‍ വരിക്കാരുള്ള (ഛഹറല & ഘമൃഴല ഇശൃരൌഹമലേറ)ആധുനിക ആയുര്‍വ്വേദ പ്രസിദ്ധീകരണമാണ്.

 

ഫിസിഷ്യന്റെ എഡിറ്റര്‍മാര്‍

(1-1-71 മുതല്‍ 28-2-86 വരെ)

                01-01-71 മുതല്‍ 09-06-73                                ഡോ: എസ്സ് നാണപ്പന്‍

                10-06-73 മുതല്‍ 19-02-77                                ഡെ:കെ.കെ.കുമാരന്‍

                20-02-77               -    18-03-79                         ഡോ:ഇ.കെ.വിജയന്‍

                19-03-79               -    31-01-81                         ഡോ: ജെ.ഗോപാലകൃഷ്ണപിള്ള

                01-02-82               -    28-02-86                         ഡോ: മറ്റക്കര രാമചന്ദ്രന്‍നായര്‍

 

(അസ്സോസിയേഷന്റെ ഭരണഘടനാ ഭേദഗതി അനുസരിച്ച്

1-3-86 മുതല്‍ ഫിസിഷ്യന്‍ മാസികയ്ക്ക്

ചീഫ് എഡിറ്ററും മാനേജിംഗ് എഡിറ്ററും നിലവില്‍വന്നു.)

 

                 ചീഫ് എഡിറ്റര്‍മാര്‍                                         മാനേജിംഗ് എഡിറ്റര്‍മാര്‍

                ഡോ: കെ.സുരേന്ദ്രന്‍നായര്‍                              ഡോ: എം.മിത്ര

                (1-3-86  -   13-5-94)                               (1-3-86  - 13-5-94)

                ഡോ: എം.പി.മിത്ര                                        ഡോ: സി.ആര്‍.രവി

                (14-5-94  - 19-6-98)                               (14-5-94   -     )

                ഡോ: തൊടിയൂര്‍ ശശികുമാര്‍                           ഡോ: എ.വി.സുരേഷ്

                (20-6-98 മുതല്‍ തുടരുന്നു                  (    -    31-4-2007)

                   ഡോ: പി.രാംകുമാര്‍

                    (1-5-2007             -   13-5-2010)

                 ഡോ: ജറോം വി.കുര്യന്‍

                  (14-5-2010 മുതല്‍ തുടരുന്നു.


If you are unable to read this please clink this link to download PDF document

2017-09-14
ORDER
2017-02-20
10 E
2017-01-13
Property Statement
2017-01-13
CR GAZ
GOLDEN JUBILEE
State Conference
18, 19, 20 July 2008
Hotel Span, Kozhikode