A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

Kerala State Government Ayurveda Medical Officer's association | History
Home History
History

                ഭാരതത്തിന് സ്വാതന്ത്യ്രം ലഭിച്ച് പത്തു വര്‍ഷം കഴിഞ്ഞിട്ടും ഭാരതത്തിന്റെ ദേശീയ വൈദ്യശാസ്ത്രമായ ആയൂര്‍വ്വേദത്തിന്റെ ഈറ്റില്ലമായ  കേരളത്തില്‍ സര്‍ക്കാര്‍തലത്തില്‍ ആയുര്‍വ്വേദത്തിനോ, സര്‍ക്കാര്‍ സര്‍വ്വീസിലുളള ആയൂര്‍വ്വേദ ഡോക്ടര്‍മാര്‍ക്കോ അര്‍ഹമായ അംഗീകാരമോ, പരിഗണനയോ, പദവിയോ, വേതനമോ ലഭിച്ചിരുന്നില്ല.  അന്ന് സര്‍ക്കാര്‍ സര്‍വ്വീസിലുളള ഒരു ഡോക്ടര്‍ക്ക് അന്നത്തെ ലോവര്‍ ഡിവിഷന്‍ ക്ളാര്‍ക്കിന്റെ ശമ്പളം (40-120) പദവിയുമാണ് നല്‍കിയിരുന്നത്. ആ ദു:സ്ഥിതി പരിഹരിക്കുന്നതിനെക്കുറിച്ച് 4-1-1956-ല്‍  കൊല്ലം ആയുര്‍വ്വേദാശുപത്രിയില്‍വെച്ച് ഡോ. പി. മഹാദേവയ്യരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ചര്‍ച്ച ചെയ്യുകയും ഡോ. എസ്സ്. സുബ്രഹ്മണ്യന്‍ ഉണ്ണി കണ്‍വീനറായി പതിനൊന്നംഗങ്ങളുളള ഒരു കാല്ക്കാലിക കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.  ആ കമ്മറ്റി ഒരു മെമ്മോറാണ്ടം  തയ്യാറാക്കുകയും അത് കേരളം ഭരിച്ചിരുന്ന ഗവര്‍ണ്ണര്‍ ഡോ. സി. രാമകൃഷ്ണറാവുവിന്റെ  അഡ്വൈസര്‍ ശ്രീ. പി.എസ്സ്. റാവുവിനെ സന്ദര്‍ശിച്ച് നിവേദനം നടത്തുന്നതിന് അനുവാദം നേടുകയും ചെയ്തു.  ഡോ. ബി.കെ. ദാമോദരന്‍, ഡോ. പി. മഹാദേവയ്യര്‍, ഡോ. ശ്രായിക്കാട് നീലാംബരന്‍, ഡോ. പി. ശാര്‍ങ്ധരന്‍, ഡോ. എസ്സ്. സുബ്രഹ്മണ്യന്‍ ഉണ്ണി എന്നിവര്‍ അഡ്വൈസര്‍ ശ്രീ. പി.എസ്. റാവുവിനെ കാണാനെത്തി.  മെമ്മോറാണ്ടത്തിലൂടെ കണ്ണോടിച്ച അഡ്വൈസര്‍ മുഖം ഉയര്‍ത്തി “നിങ്ങള്‍ ഏത് സംഘടനയെ പ്രതിനിധീകരിച്ചാണ് വന്നിരിക്കുന്നത്” - എന്ന് നിവേദകസംഘത്തോട് ആരാഞ്ഞു.  സംഘടനയുടെ പ്രതിനിധികളുമായിട്ടല്ലാതെ വ്യക്തികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുമായി പൊതുപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഡിപ്പാര്‍ട്ടുമെന്റുവഴി “ത്രൂ പ്രോപ്പര്‍ ചാനലായി” അപേക്ഷിക്കാനും പറഞ്ഞ് അഡ്വൈസര്‍ ശ്രീ. പി.എസ്സ്.എസ്സ്. മെമ്മോറാണ്ടം കൊടുത്ത് അവരെ ഇറക്കിവിടുകയും ചെയ്തു.   ഒരു സംഘടനയുടെ വിലയും ആവശ്യവും എന്താണെന്ന് അനുഭവിച്ചറിഞ്ഞ  ആ നിവേദകസംഘം  ആയുര്‍വ്വേദഡോക്ടര്‍മാര്‍ക്ക് ഒരു സംഘടനയുടെ രൂപീകരിക്കുന്നതിനെക്കുറിച്ച് 24/2/57ല്‍ ആലപ്പുഴയില്‍ യോഗംകൂടി തീരമാനിക്കുകയും ചെയ്തു. അതനുസരിച്ച് 20/4/57ല്‍ എറണാകുളം സീവ്യൂ ഹോട്ടലില്‍ കൂടിയ 92 അംഗങ്ങള്‍ പങ്കെടുത്ത വിപുലമായ യോഗത്തില്‍വച്ച് ഡോ.സി.കെ.ദാമോദരന്‍ പ്രസിഡന്റായും ഡോ.ശ്രായിക്കാട് നീലാംബരനെ ജനറല്‍ സെക്രട്ടറിയായും ഡോ.എസ്.സുബ്രമണ്യന്‍ ഉണ്ണിയെ ട്രഷററായും 11 അംഗങ്ങളുള്ള സംസ്ഥാന കമ്മറ്റിയെ തിരഞ്ഞെടുക്കുകയും അസ്സോസിയേഷന്റെ ഭരണഘടന ചര്‍ച്ചചെയ്ത് അംഗീകരിക്കുകയും അസ്സോസിയേഷന്റെ  സര്‍ക്കാര്‍ അംഗീകാരത്തിനും രജിസ്ട്രേഷനും വേണ്ടി അപേക്ഷിക്കുന്നതിനും തീരുമാനിച്ചു.  28-10-1957-ല്‍  സംഘടനയ്ക്ക് അംഗീകാരം നല്‍കികൊണ്ടുളള ഞ.ഉശ.33005/57(1157) നമ്പര്‍ ഗവ. ഉത്തരവ് ലഭിക്കുകയും ചെയ്തു. അങ്ങിനെ കേരളത്തിലെ 11ാം നമ്പര്‍ സര്‍വ്വീസ്  സംഘടനയായി രജിസ്റ്റര്‍ ചെയ്ത് അംഗീകാരം നേടുകയും ചെയ്തു.(അന്ന് ഡിപ്പാര്‍ട്ടുമെന്റിലെ ഡോക്ടര്‍മാരുടെ  ഔദ്യോഗിക നാമം “ഫിസിഷ്യന്‍” എന്നായിരുന്നു.അതിനാല്‍ അന്ന്   ‘കേരള സ്റ്റേറ്റ് ആയുര്‍വ്വേദ ഫിസിഷ്യന്‍സ് അസ്സോസിയേഷന്‍ എന്ന് പേരിലാണ് സംഘടന രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പില്‍ക്കാലത്ത്  ”ഫിസിഷ്യന്‍’എന്ന ഔദ്യേഗിക നാമം  ‘മെഡിക്കല്‍ ഓഫീസര്‍” എന്നാക്കിമാറ്റിയതിനെ തുടര്‍ന്ന് അസ്സോസിയേഷന്റെ പേര്  ‘കേരള സ്റ്റേറ്റ് ഗവ.ആയൂര്‍വ്വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസ്സോസിയേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.

                ഒരു പ്രസിഡന്റും രണ്ടു വൈസ്.പ്രസിഡന്റ് മാരും ഒരു ജനറല്‍ സെക്രട്ടറിയും മൂന്ന്  ജോയിന്റ് സെക്രട്ടറിമാരും ഒരു ട്രഷററും ഒരു എഡിറ്ററും 15 കമ്മറ്റി അംഗങ്ങളും ഉള്‍ക്കൊള്ളുന്ന സംസസ്ഥാന കമ്മറ്റിയും ജില്ലാതലങ്ങളില്‍ ഒരു പ്രസിഡന്റും രണ്ടു വൈസ്.പ്രസിഡന്റ് മാരും ഒരു സെക്രട്ടറിയും രണ്ടു ജോയിന്റ് സെക്രട്ടറിമാരും ഒരു ട്രഷററും ഏഴില്‍ കുറയാത്ത കമ്മറ്റി അംഗങ്ങളും ഉള്‍ക്കൊള്ളുന്ന ജില്ലാ കമ്മറ്റികളുമാണ്  അസ്സോസിയേഷന്റെ ഭരണം നിര്‍വ്വഹിക്കുന്നത്.

                ആകെ അംഗസംഘ്യയുടെ അഞ്ചിനൊന്ന് എന്ന അനുപാതത്തില്‍ അതാത് ജില്ലാക്കമ്മറ്റികളില്‍ നിന്ന്  തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനകൌണ്‍സിലാണ് സംസ്ഥാന കമ്മറ്റിയെ തിരഞ്ഞെടുക്കുന്നത്. അസ്സോസിയേഷന്റെ പരമാധികാരം  സംസ്ഥാനകൌണ്‍സിലില്‍ നിക്ഷിപ്തമായിരിക്കുന്നു.


ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും


                അസ്സോസിയേഷന്‍ അംഗങ്ങളുടെ സേവനവേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനും സര്‍വ്വതോന്മുഖമായ പുരോഗതിക്കുംവേണ്ടി പ്രവര്‍ത്തുക്കുക.

ആയുര്‍വ്വേദ ശാസ്ത്രത്തിന്റെയും ഡിപ്പാര്‍ട്ടുമെന്റിന്റെയും പുരോഗതിക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

ക്ളിനിക്കല്‍ റിസേര്‍ച്ചിന് പ്രാധാന്യം നല്‍കുന്ന കേസ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുക. ലുപ്ത പ്രചാരത്തിലുള്ള അമൂല്യ ഗ്രന്ഥങ്ങളും താളിയോല ഗ്രന്ഥങ്ങളും പുന:പ്രസിദ്ധീകരിക്കുക.

ആയുര്‍വ്വേദത്തെ ഭാരതത്തിന്റെ ദേശീയവൈദ്യശാസ്ത്രമായി ഔദ്യോഗികമായി അംഗീകരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക.


അംഗത്വം

                ഭാരതീയ ചികിത്സാ വകുപ്പിലെ- കേരളത്തിലെ -ആയൂര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ മുതല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍വരെയുള്ള എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും അംഗമായി ചേരാന്‍ അവകാശമുണ്ടായിരിക്കും.

                അസ്സോസിയേഷന്റെ ഔപചാരികമായ ഉല്‍ഘാടനം കോട്ടയത്തുവച്ച് കേരളത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പു മന്ത്രി. ഡോ.എ.ആര്‍. മേനോന്‍ നിര്‍വ്വഹിച്ചു.

                അസ്സോസിയേഷന്റെ ഒന്നാം സംസ്ഥാന സംമ്മേളനം തിരുവനന്തപുരം ആയൂര്‍വ്വേദ കോളേജ് ആഡിറ്റോറിയത്തില്‍ വച്ച് അന്നത്തെ മുഖ്യമന്ത്രി   ശ്രീ.ഇ.എം.എസ്. നമ്പൂതിരിപ്പാട് ഉല്‍ഘാടനം ചെയ്തു.ആസംമ്മേളനത്തില്‍ വച്ച് ഡോ.സി.കെ.ദാമോദരനെ പ്രസിഡന്റായും ഡോ. ശ്രായിക്കാട് നീലാമ്പരനെ ജനറല്‍ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു.


അസ്സോസിയേഷനെ നയിച്ച സാരഥികള്‍

 

Period

PRESIDENT                             

  GENERAL SECRATARY

20/4/57 to   3/12/61

DR.C.K.DAMODARAN           

 DR. SRAYIKKAD NEELAMBARAN

4/12/61 TO 24/1/65        

DR.P.G.NARAYANAN NAIR   

 DR. K.M.AHAMMAD

25/1/65 TO 16/6/68   

DR. SRAYIKKAD NEELAMBARAN 

DR.N.VASUDEVA PANIKAR

17/6/68 TO 21/2/71   

DR.A.D.ANTHAPPAN

DR. S.NANAPPAN

22/2/71 TO 24/5/72      

DR.P.SARNGADHARAN

DR.K.SURENDRAN NAIR  

25/5/72 TO 9/6/73   

DR.P.A.GEORGE

DR.P.A.RAMACHANDRAN NAIR

10/6/73 TO 19/2/77   

DR.P.ACHUTHAN NAIR  

DR.P.A.RAMACHANDRAN NAIR

20/2/77 TO 11/6/78   

DR. K.M.AHAMMAD  

DR.G. SARNGADHARAN

12/6/78 TO 18/8/79 

DR.P.K. JAYAPRAKASAN  

DR.G SASIKUMARAN NAIR

19/8/79 TO 30/9/85 

DR.G. SARNGADHARAN 

DR.K. SURENDRAN NAIR

1/10/85 TO 15/9/93

DR.P.K. JAYAPRAKASAN

DR.K. SURENDRAN NAIR

16/5/93 TO 13/5/94 

DR. MUHMMADBIN AHMMAD        

DR.K. SURENDRAN NAIR

14/5/94  TO 19/6/98   

DR. MUHMMADBIN AHMMAD   

DR. M.P. MITHRA

20/6/98 TO 29/12/2006   

DR. M.P. MITHRA         

DR. THODIYOOR SASIKUMAR

30/12/20006 ONWARDS   

DR. K.M. MADHAVAN          

DR. THODIYOOR SASIKUMAR

 

സംസ്ഥാന സമ്മേളനങ്ങള്‍


                അസ്സോസിയേഷന്റെ രണ്ടാം സംസ്ഥാന സമ്മേളനം 8/12/1961ല്‍ കോട്ടയം മാമന്‍മാപ്പിള ഹോളില്‍ അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. വി.കെ വേലപ്പന്‍ ഉല്‍ഘാടനം ചെയ്തു. തുടര്‍ന്ന്  ആരോഗ്യ വകുപ്പ് മന്ത്രിയായ ശ്രീ.എം.പി.ഗോവിന്ദന്‍ നായര്‍ ങഘഅയും ആ യോഗത്തില്‍ പ്രാസംഗികന്‍ ആയിരുന്നു. 3-ാം സംസ്ഥാന സമ്മേളനം ആലുവ സെന്റ് മേരിസ് ഹൈസ്കൂള്‍ അഗണത്തില്‍ വച്ച്  ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. ഇ.കെ. മാധവന്‍ ഉല്‍ഘാടനം ചെയ്തു. നാലാം സംസ്ഥാന സമ്മേളനം കോഴിക്കോട് ശാന്ത ഭവന്‍ ആഡിറ്റോറിയത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. ബി.വില്ലിംഗ്ടണ്‍ ഉല്‍ഘാടനം ചെയ്തു. അഞ്ചാം.സംസ്ഥാന സമ്മേളനം തൃശ്ശൂര്‍ മോഡേണ്‍ തീയേറ്ററില്‍ വച്ച് ആയുര്‍വ്വേദ ഡയറക്ടര്‍ ഡോ.എം.എന്‍. കേശവപിള്ള ഉല്‍ഘാടനം ചെയ്തു. ആറാം സംസ്ഥാന സമ്മേളനം 1971 ഫെബ്രുവരി 21-ാംതീയതി മാവേലിക്കര എസ്.എന്‍.ഡി.പി ഹോളില്‍ വച്ച് ശ്രീ. എം.എന്‍ ഗോവിന്ദന്‍ നായര്‍ ഉല്‍ഘാടനം ചെയ്തു.

                സംസ്ഥാന സമ്മേളനങ്ങളുടെ ചരിത്രത്തില്‍ ശ്രദ്ധേയമായ പരിപാടികള്‍ ആവിഷ്കരിച്ച് വിപുലമായ ആഘോഷമാക്കി മാറ്റുന്നതിനുള്ള തുടക്കം കുറിച്ചത് ഏഴാം സംസ്ഥാന സമ്മേളനം മുതലാണ്. ഡോ.പി.ശാര്‍ങ്ങധരന്‍ പ്രസിഡന്റും ഡോ.കെ. സുരേന്ദ്രന്‍ നായര്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നപ്പോള്‍ പാലക്കാട് വച്ച് നടത്തിയ ഏഴാം സംസ്ഥാന സമ്മേളനം സജീവവും വൈവിദ്ധ്യ പൂര്‍ണ്ണവുമായ സമ്മേളനമായി രൂപാന്തരപ്പെട്ടു. പ്രതിനിധി സംമ്മേളനം, സിംപോസിയം, ശാസ്ത്ര ചര്‍ച്ച, സമാപന സമ്മേളനം എന്നിങ്ങനെ രണ്ടു ദിവസത്തെ ആകര്‍ഷവും പ്രയോജനപ്രദവുമായ ആ സമ്മേള്ളനം മന്ത്രി വെള്ള ഈച്ചരന്‍ ഉല്‍ഘാടനം ചെയ്തു. ശ്രീ. കെ.എ.ശിവരാമ ഭാരതി എം.എല്‍.എ, ഡോ.എന്‍. ശ്രീധരന്‍, ഡോ.എസ്.ആര്‍ വാരിയര്‍,ശ്രീ.കെ. രാഘവന്‍ തിരുമുല്‍പ്പാട് തുടങ്ങിയ മഹത് വ്യക്തികളുടെ സജീവസാന്നിദ്ധ്യത്താല്‍ സ്മരണീയമായി. സമ്മേളനത്തില്‍ മുന്നോടിയായി.തുടര്‍ച്ചയായി അഞ്ചു ദിവസം മണ്ണാര്‍ക്കാടും അകത്തേതറയിലും നടത്തിയ സൌജന്യ ആയുര്‍വ്വേദ ചികിത്സാക്യാമ്പുകളും ശ്രദ്ധേയമായി.

                എട്ടാം സംസ്ഥാന സമ്മേളനം തൃശ്ശൂര്‍ സീഗോ ആഡിറ്റോറിയത്തില്‍ വച്ച് 

ആരോഗ്യ വകുപ്പ് മന്ത്രിയായ ശ്രീ.എന്‍.കെ.ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. ഒന്‍പതാം സംസ്ഥാന സമ്മേളനം കോട്ടയത്തു വച്ച് മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയായ എം.പി.ഗോവിന്ദന്‍ നായര്‍ ഉല്‍ഘാടനം ചെയ്തു. പത്താം സമ്മേളനം ആലുവ ടീസ് അരോമയില്‍ വച്ച് ആയുര്‍വ്വേദ ഡയറക്ടര്‍ എന്‍.ശ്രീധരന്‍ ഉല്‍ഘാടനം ചെയ്തു. പതിനൊന്നാം സംസ്ഥാന സമ്മേളനം കൊല്ലം ഥങഇഅ ആഡിറ്റോറിയത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രിയായ ശ്രീ.ജെ. ചിത്തരഞ്ജന്‍ ഉല്‍ഘാടനം ചെയ്തു.

                പന്ത്രണ്ടാം സംസ്ഥാന സമ്മേളനം ആലപ്പുഴ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ.കെ.പി. പ്രഭാകരന്‍ ഉല്‍ഘാടനം ചെയ്തു. പതിമൂന്നാം സമ്മേളനം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ.വക്കം പുരുഷോത്തമനും പതിനാലാം സമ്മേളനം തൃശ്ശുര്‍ ബിനി ടൂറിസ്റ്റ് ഹോംആഡിറ്റോറിയത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ ആര്‍. സുന്ദരശ്വരന്‍ നായരും  പതിനഞ്ചാം സംസ്ഥാന സമ്മേളനം കണ്ണൂര്‍ ഷഫിയര്‍ ടൂറിസ്റ്റ് ഹോമില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. കെ.പി. രാമചന്ദ്രന്‍ നായരും പതിനാറാം സംസ്ഥാന സമ്മേളനം എറണാകുളം മാതാ ടൂറിസ്റ്റ് ഹോമില്‍ വച്ച്  ആഭ്യന്തര മന്ത്രി ശ്രീ. വയലാര്‍ രവിയും പതിനേഴാം സംസസ്ഥാന സമ്മേളനം തിരുവനന്തപുരം ബാങ്ക് എംപ്ളോയിസ് യൂണിയന്‍ ഹോളില്‍ വച്ച്  മുഖ്യമന്ത്രി.ശ്രീ.ഇ.കെ.നായനാരും പതിനെട്ടാം സംസസ്ഥാന സമ്മേളനം പാലക്കാട്  ബാങ്ക് എംപ്ളോയിസ് യൂണിയന്‍ ഹോളില്‍ വച്ച്  ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. എ.സി.ഷണ്‍മുഖദാസും പത്തൊന്‍പതാം സമ്മേളനം തൃശ്ശുര്‍ റീജിയണല്‍ തീയറ്ററില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ.ആര്‍.രാമചന്ദ്രന്‍ നായരും ഇരുപതാം സംസ്ഥാന സമ്മേളനം എറണാകുളം  ആശീര്‍ ഭവന്‍ ആഡിറ്റോറിയത്തില്‍ വച്ച്  സ്പീക്കര്‍ ശ്രീ. പി.പി. തങ്കച്ചനും ഇരുപത്തി ഒന്നാം സംസ്ഥാന സമ്മേളനം കോഴിക്കോട് നളന്ദ ആഡിറ്റോറിയത്തില്‍ വച്ച് ശ്രീ. എ.സി.ഷണ്‍മുഖദാസും ഉല്‍ഘാടനം ചെയ്തു. ഇരുപത്തി രണ്ടാം സംസ്ഥാന സമ്മേളനം തിരുവനന്തപുരം ഹൈലാന്റ് ആഡിറ്റോറിയത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. വി.എം.സുധീരന്‍ ഉല്‍ഘാടനം ചെയ്തു. ഇരുപത്തി മൂന്നാം സംസ്ഥാന സമ്മേളനം തിരൂരില്‍ പത്മശ്രീ.ഡോ.പി.കെ.വാര്യരും ഇരുപത്തിനാലാം സംസ്ഥാന സമ്മേളനം കൊല്ലത്ത് ജലദര്‍ശിനി ആഡിറ്റോറിയത്തില്‍ വച്ച് .ശ്രീ.എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.യും 25-ാം സമ്മേളനം ആലപ്പുഴയില്‍ ശ്രീ. ജി.സുധാകരന്‍ .എം.എല്‍.എയും 26-ാം സമ്മേളനം കല്‍പ്പറ്റയില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ.പി. ശങ്കരനും ഉല്‍ഘാടനം ചെയ്തു. 27-ാം കോട്ടയത്ത്                      വച്ച്                          ഉല്‍ഘാടനം ചെയ്തു.28-ാംസംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് വച്ച് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ.കെ.കെ.രാമചന്ദ്രന്‍ മാസ്റ്ററും 29-ാം തിരുവല്ലയില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി പി.കെ.ശ്രീമതിയും. 30-ാം കോഴിക്കോട് സ്പാന്‍ ആഡിറ്റോറിയത്തില്‍ വച്ച്  മന്ത്രി ശ്രീ. ബിനോയ് വിശ്വവും 31-ാം സമ്മേളനം പലക്കാട് വച്ച്  മന്ത്രി ശ്രീ.എ.കെ.ബലനും ഉല്‍ഘാടനം ചെയ്തു.

 


If you are unable to read this please click this link to download PDF document

2017-09-14
ORDER
2017-02-20
10 E
2017-01-13
Property Statement
2017-01-13
CR GAZ
GOLDEN JUBILEE
State Conference
18, 19, 20 July 2008
Hotel Span, Kozhikode