A PHP Error was encountered

Severity: Notice

Message: Only variable references should be returned by reference

Filename: core/Common.php

Line Number: 257

Kerala State Government Ayurveda Medical Officer's association | Achievements
Home Achievements
Achievements

അസ്സോസിയേഷന്റെ പ്രവര്‍ത്തനഫലമായി ലഭിച്ച നേട്ടങ്ങള്‍


1. 1957ല്‍ സംഘടന രൂപീകരിക്കുമ്പോള്‍ കേരളത്തില്‍ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസറുടെ ശംബളനിരക്ക്  ലോവര്‍ഡിവിഷന്‍ ക്ളാര്‍ക്കിന്റെ ശംബള നിരക്കിന് തുല്യമായ 40 120 ആയിരുന്നു. അലോപ്പതി ഡോക്ടര്‍മാര്‍ക്ക് തുല്യമായ ശംബളവും പദവിയുമാണ് അസ്സോസിയേഷന്റെ പ്രഖ്യാപിത ലക്ഷ്യം അതിനു വേണ്ടി അര്‍പ്പണ ബോധത്തോടെ നിരന്തരവും നിസ്തന്ദ്രവുമായി മാറിമാറി വന്ന സര്‍ക്കാരുകളിലും സര്‍ക്കാരിന്റെ നയരൂപീകരണം നടത്തുന്ന നേതാക്കളിലും നിയമസഭകളിലെ എല്ലാ ജനപ്രതിനിധികളിലും സമ്മര്‍ദ്ദം ചെലുത്തുകയും ബഹുജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇനിയും ലക്ഷ്യത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഗസറ്റഡ് റാങ്കില്‍ (രണ്ടാമത്തെ ഹയര്‍ ഗ്രേഡ് ) ശംബള നിരക്കും പദവിയും നേടാന്‍ കഴിഞ്ഞു. (25/2/1997ല്‍  ഗസറ്റഡ് റാങ്കായി സര്‍ക്കാര്‍ ഡിക്ളയര്‍ ചെയ്തു.)

 

2.യാതൊരു പ്രമോഷന്‍ സാദ്ധയതയുമില്ലാത്ത,മെഡിക്കല്‍ ഓഫീസറായി സര്‍വ്വീസില്‍ പ്രവേശിച്ച് നിരവധി വര്‍ഷത്തെ സേവനത്തിനു ശേഷം മെഡിക്കല്‍ ഓഫീസറായി തന്നെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ദു:സ്ഥിതിക്ക് വലിയ അളവില്‍ പരിഹാരമുണ്ടാക്കുവാന്‍ കഴിഞ്ഞു. സീനിയര്‍മെഡിക്കല്‍ ഓഫീസറുടേയും ചീഫ് മെഡിക്കല്‍ ഓഫീസറുടേയും തസ്തികകളിലേക്ക് റേഷ്യോ പ്രമോഷന്‍ അനുവദിപ്പിക്കുവാന്‍ കഴിഞ്ഞത് ഡിപ്പാര്‍ട്ടുമെന്റിന്റെ മുഖഛായ തന്നെ മാറ്റുകയുണ്ടായി. സൂപ്രണ്ടിന്റെ തസ്തിക സൃഷ്ടിക്കുകയും ഗ്രേഡ് പ്രമോഷനും നടപ്പിലായി.

 

3. 1964ലെ കുപ്രസിദ്ധമായ അനോമിലി സ്പെഷ്യല്‍ റൂള്‍ റദ്ദാക്കി ഡയറക്ടര്‍ വരെയുള്ള തസ്തികകളില്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ പ്രമോഷന്‍ ലഭിക്കുന്ന സംവിധാനം ഉറപ്പാക്കി.ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി നിരവധിവര്‍ഷം നീണ്ടുനിന്ന  നിയമയദ്ധം നടത്തി വിജയിച്ചാണ് ഇതു നേടിയത്.

 

4. സീനിയോറിറ്റിയെ അതിലംഘിച്ച് അനര്‍ഹമായി ത്രിബിള്‍ പ്രമോഷന്‍ നല്‍കി നിയമിച്ച അഞ്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നിയമനത്തിനെതിരെ  ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുകള്‍ നടത്തി വിജയിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരെ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിതേക്ക റിവര്‍ട്ട് ചെയ്യിക്കുവാന്‍ കഴിഞ്ഞു.

 

5. ഋടക വിഭാഗത്തില്‍ ആയുര്‍വ്വേദത്തെ ഉള്‍പ്പെടുത്തുവാന്‍ കഴിഞ്ഞു.


6. പ്രമോഷന്‍ ശിക്ഷയാകുന്ന രീതി അവസാനിപ്പിച്ച് സീനിയര്‍മെഡിക്കല്‍ ഓഫീസറായി പ്രമോഷന്‍ ലഭിക്കുമ്പോള്‍ സ്ഥാപനത്തിലെ പോസ്റ്റ് അപ്ഗ്രേഡ് ചെയ്ത് അവിടെതന്നെ പോസ്റ്റ് ചെയ്യുന്ന സംവിധാനം നിരന്തര ശ്രമത്തിലൂടെ നടപ്പാക്കി.

 

7. മെഡിക്കല്‍ ഓഫീസര്‍മാരെ ’ആതറൈസ്ഡ് മെഡിക്കല്‍ അറ്റന്റഡന്റ്’ആയി അംഗീകരിപ്പിച്ചു.

 

8.”ആയുര്‍വ്വേദ ഐക്യവേദി” രൂപീകരിക്കാന്‍ നേതൃത്വം വഹിച്ചു.

 

9. സംസ്ഥാന ആയുര്‍വ്വേദ ഉപദേശക സമതിയില്‍ അസ്സോസിയേഷന് പ്രതിനിധ്യം ലഭിച്ചു.

 

10. ഡിപ്പാര്‍ട്ടുമെന്റിന്റെ വളര്‍ച്ചയിലും വികാസത്തിലും നിര്‍ണായകമായ പങ്കു വഹിച്ചു.

 

11. മെഡിക്കല്‍ ഓഫീസര്‍മാരുടെ സ്റ്റാറ്റസ് സമൂഹമദ്ധ്യത്തില്‍ ഉയര്‍ത്തുന്നതിന് ഫലപ്രദമായി പ്രവര്‍ത്തിച്ചു.

 

12. ബിരുദനന്തരബിരുദ കോഴ്സിലേക്ക് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് സീറ്റ് സംവരണം നേടി.

 

13. സംസ്ഥാനത്തൊട്ടാകെ ആയിരത്തിലേറെ സൌജന്യ ആയുര്‍വ്വേദ ചികിത്സാക്യാമ്പുകള്‍ ഫലപ്രദമായി സേഘടിപ്പിച്ചു.

 

14. ഒ.പി. വിഭാഗത്തിന്റെ പ്രവര്‍ത്തന സമയം ശാസ്ത്രീയമായി പുന:ക്രമീകരിച്ചു.

 

15. വീക്കിലി ഓഫ് ,കോമ്പന്‍സേഷന്‍ ലീവ് എന്നിവ അനുവദിപ്പിച്ചു.    

 

16. ബസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ആയുര്‍വ്വേദത്തിലും ഏര്‍പ്പെടുത്തണമെന്ന ആവശ്യം നടപ്പിലായി.

 

17. എല്ലാ വിഭാഗം മെഡിക്കല്‍ ഒഫീസര്‍മാരുടേയും ഗ്രഡേഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിപ്പിക്കുവാന്‍ കഴിഞ്ഞു.

 

18. ദേശീയ ഗ്രാമീണ ആരോഗ്യ പരിപാടി(ചഞഒങ) ആയുര്‍വ്വേദത്തിന് ബാധകമല്ലെന്ന കേരള സര്‍ക്കാരിന്റെ തെറ്റായ ധാരണ തിരുത്തി പരിപാടികളില്‍ ആയുര്‍വ്വേദത്തെഉള്‍പ്പെടുത്തിക്കുവാന്‍ കഴിഞ്ഞു.

 

19.ചഞഒങ ഡിസ്പെന്‍സറി.....

 

If you are unable to read this please clink this link to download PDF document

2017-09-14
ORDER
2017-02-20
10 E
2017-01-13
Property Statement
2017-01-13
CR GAZ
GOLDEN JUBILEE
State Conference
18, 19, 20 July 2008
Hotel Span, Kozhikode